തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് സൗജന്യമായി ഒരു കിലോ വീതം പയര്‍വര്‍ഗം പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ മൂന്നു മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
ഏപ്രില്‍ മാസ വിഹിതം മേയ് മാസ റേഷന്‍ വിഹിതത്തോടൊപ്പം കൈപ്പറ്റാമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.













