തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലും ആശയക്കുഴപ്പങ്ങളില്ലെന്നുചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ് പറഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴുദിവസംതന്നെയാണ്. ബാക്കി ഏഴു ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. കേന്ദ്രം പറയുന്ന 14 ദിവസം അങ്ങനെ പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുറത്തുനിന്നു വരുന്ന എല്ലാ ആളുകളേയും കോവിഡ് ടെസ്റ്റ് ചെയ്തശേഷമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ കോവിഡ് നെഗറ്റീവായവര്‍ മാത്രമേ സംസ്ഥാനത്തേക്കു വരു. മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ നേരിട്ട് ഹോം ക്വാറന്റൈനില്‍ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post