ജലന്ധര്‍: ഇന്ത്യന്‍ വ്യോമസേനാ വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വൈമാനികന് പരിക്കുകളോടെ രക്ഷപെട്ടതായാണ് സൂചന. വ്യോമസേനയുടെ മിഗ്-29 വിമാനമാണ് ഹോസിയാര്‍പൂര്‍ ജില്ലയില്‍ തകര്‍ന്നുവീണതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോസിയാര്‍പൂര്‍ ജില്ലയിലെ ചുഹാര്‍പൂര്‍ ഗ്രാമത്തില്‍ തകര്‍ന്നുവീണ വിമാനം ഉടന്‍ പൊട്ടിത്തെറിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനം നിലത്തുതൊടും മുമ്പേ വൈമാനികന് രക്ഷപെടാനായെന്നും വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കി. സ്വയം രക്ഷപെടാന്‍ സഹായിക്കുന്ന സംവിധാനം സൈനികന്‍ പ്രവര്‍ത്തിപ്പിക്കാനായതാണ് ജീവാപായം സംഭവിക്കാതിരിക്കാന്‍ കാരണമെന്നും വ്യോമസേന അറിയിച്ചു. ഒപ്പം ജനവാസമില്ലാത്ത മേഖലയില്‍ വിമാനത്തെ നിലത്തിറക്കാന്‍ ശ്രമിച്ചതിനും വൈമാനികനെ വ്യോമസേന അഭിന്ദിച്ചു. ഗ്രാമവാസികളാണ് വൈമാനികനെ ആശുപത്രിയിലെത്തിച്ചതെന്നും വ്യോമസേന അറിയിച്ചു.
Discussion about this post