മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം പിന്നിട്ടു. 25,922 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മരണസംഖ്യ ആയിരത്തോട് അടുക്കുകയാണ്. 975 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. 5,547 പേര്‍ക്ക് രോഗം ഭേദമായി. മുംബൈയില്‍ മാത്രം കോവിഡ് കേസുകള്‍ 15,000 കടന്നു. ധാരാവിയില്‍ 1,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ബുധനാഴ്ച മാത്രം 66 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Discussion about this post