ജനീവ: കോവിഡ് വൈറസ് ഭീഷണിയില്‍ നിന്നും ഉടന്‍ മോചനമില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ വ്യക്തമാക്കി. കോവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്തിയാലും വൈറസ് നിയന്ത്രിക്കുന്നതിന് കഠിനപ്രയത്‌നം ആവശ്യമാണ്. ഭാവിയില്‍ നമ്മുടെ സമൂഹത്തില്‍ ഈ വൈറസ് നിലനില്‍ക്കും. ഒരിക്കലും മോചനമില്ല. എച്ച്‌ഐവിയെ പ്രതിരോധിച്ചപോലെ നാം ഇതിനെയും നേരിടണമെന്നും മൈക്ക് റയാന്‍ പറഞ്ഞു. നിലവില്‍ ലോകത്താകെ മൂന്നുലക്ഷത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 43 ലക്ഷവും കടക്കുന്നത് ആശ്ചര്യവും ഭീതിയും ഉളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.













