കാബൂള്‍: കാബൂളില്‍ പൊലീസ് വേഷത്തിലെത്തിയ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. മൃതദേഹ സംസ്‌കാരച്ചടങ്ങിലും ആശുപത്രിയിലുമാണ് മൂന്നംഗ സംഘം അഴിഞ്ഞാടിയത്. വെടിയുതിര്‍ത്തും ഗ്രനേഡുകള്‍ പ്രയോഗിച്ചുമാണ് ആക്രമണം നടത്തിയത്. അക്രമികളെ സുരക്ഷാസേന കൊലപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹ സംസ്‌കാരച്ചടങ്ങിനിടെ് കിഴക്കന്‍ അഫ്ഗാനില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. 68 പേര്‍ക്കു പരുക്കേറ്റു. നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഖെവ ജില്ലയിലാണു സംഭവം.













