ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്കു ശമ്പളത്തിന്റെ 30% വേണ്ടെന്നുവയ്ക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് രാഷ്ട്രപതിയുടെ തീരുമാനം.
ചിലവു ചുരുക്കലിന്റെ ഭാഗമായി യാത്രകളും വിരുന്നുകളും കുറയ്ക്കും.രാഷ്ട്രപതിയുടെ ഉപയോഗത്തിനായി ആഡംബര കാര്‍ വാങ്ങാനുള്ള തീരുമാനവും മരവിപ്പിച്ചു.ഓഫിസ് സ്റ്റേഷനറി, ഇന്ധന ഉപയോഗങ്ങളില്‍ കര്‍ശന നിയന്ത്രണം വരുത്തും. രാഷ്ട്രപതി നടത്തുന്ന വിരുന്നുകളില്‍ അതിഥികളുടെ പട്ടിക ചുരുക്കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post