തിരുവനന്തപുരം: കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.ക. ഷൈലജ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിനാവില്ലെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ നിലവിലെ ശ്രദ്ധയും സൗകര്യങ്ങളും നല്‍കാന്‍ കഴിയാതെവരും. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു. പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ വാക്‌സിനായുള്ള പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഐസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 576 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 80 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 48,825 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 538 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 576 കേസുകളില്‍ 311 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. എട്ടു പേര്‍ വിദേശികളായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ 70 പേര്‍. സന്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് 187 പേര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post