തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ജൂണില്‍ പരീക്ഷകള്‍ നടത്താനാണ് ആലോചന. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈമാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈംടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.
Discussion about this post