തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അത്യധികം ആപല്‍ക്കരമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നതു സംബന്ധിച്ച് ധാരണയാകുന്നതിനു മുമ്പേ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത് ഉചിതമായില്ല. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അത്തരം വീടുകളില്‍ നിന്നു പോലും കുട്ടികള്‍ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താന്‍ ഒട്ടേറെ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post