Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പഴവങ്ങാടി ശ്രീ മഹാഗണപതിക്ഷേത്രം

by Punnyabhumi Desk
Aug 18, 2015, 06:00 am IST
in സനാതനം

pazhavangadi-Ganapathi-Temple-pbപെരിനാട്‌ സദാനന്ദന്‍പിള്ള
കേരളത്തിലെ തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ വടക്കാണ്‌ കേരളത്തിലെ പ്രസിദ്ധ ഗണപതിക്ഷേത്രങ്ങളില്‍ ഒന്നായ പഴവങ്ങാടി മഹാഗണപതിക്ഷേത്രം. തിരിവനന്തപുരം സന്ദര്‍ശക്കുന്ന ഏതൊരു ഹിന്ദുവും ശ്രീപത്മനാഭനേയും ശ്രീകണ്‌ഠേശ്വരനേയും സന്ദര്‍ശിക്കുന്നതോടൊപ്പം പഴവങ്ങാടി ഗണപതിയേയും ദര്‍ശിക്കാറുണ്ട്‌. ക്ഷേത്രത്തിന്‌ നേരേ എതിര്‍വശത്ത്‌ വെട്ടിമുറിച്ച കോട്ട. ശ്രീപത്‌നാഭസ്വാമി ക്ഷേത്രവും നഗരത്തിലെ കോട്ടകളും നിര്‍മ്മിച്ച കൂട്ടത്തില്‍ പഴവങ്ങാടി കോട്ടയുമുണ്ടായി. ഈ കോട്ടയുടെ നിര്‍മ്മിതിക്കായി പടിഞ്ഞാറുഭാഗത്തുകൂടി കല്ലു കൊണ്ടുവരാന്‍ കോട്ട വെട്ടിമുറിക്കേണ്ടിവന്നൂ എന്നും അങ്ങനെയാണ്‌ ഇത്‌ വെട്ടിമുറിച്ച കോട്ടയായതെന്നും പറയപ്പെടുന്നു.  പഴവങ്ങാടിയിലെ ആദ്യക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ലു കൊണ്ടുവന്നത്‌ കിള്ളിയാറ്റിലെ കല്ലന്‍പാറയില്‍ നിന്നായിരുന്നു. ഇതിന്‌ തമിഴ്‌നാട്ടിലെ പുരാതനക്ഷേത്രങ്ങളുടെ മാതൃക. രാജവീഥിക്കരുകില്‍ കറുത്ത പെയിന്റില്‍ കുളിച്ചു നില്‌ക്കുന്ന ക്ഷേത്രമന്ദിരം. അതിന്റെ ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്‌പങ്ങള്‍. മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണപ്രഭാപൂരം പൊടിച്ചു നില്‌ക്കുന്ന മഹാഗണപതി വിഗ്രഹങ്ങള്‍.

ഹിന്ദുക്കളില്‍ സര്‍വ്വരാലും ആരാധിക്കപ്പെടുന്ന ദേവനാണ്‌ ഗണപതി. പ്രധാനദേവനായും ഉപദേവനായും ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഗണപതിയുടെ സാന്നിധ്യമുണ്ട്‌. ഭാരതത്തിനകത്തും പുറത്തും കൂടുതല്‍ ക്ഷേത്രങ്ങളുള്ളതും ഗണപതിക്കു തന്നെ. ഏതു സംരംഭത്തിനും തുടക്കം കുറിക്കുമ്പോള്‍ നാം ആരാധിക്കുന്നത്‌ ഗണപതി ഭഗവാനെയാണ്‌. കാര്യനിര്‍വ്വഹണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ഗണപതിപൂജ അനിവാര്യം. ഇത്‌ അനാദികാലം മുതലുള്ള വിശ്വാസം. സംഗീത സദസ്സുകളില്‍പ്പോലും ഉയരുന്ന ആദ്യകീര്‍ത്തനം ഗണപതിയെ സ്‌തുതിച്ചുകൊണ്ടാണല്ലോ. ഈ വിഘ്‌നേശ്വര സങ്കല്‌പത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി ഗണപതിക്ക്‌ നാളികേരമുടയ്‌ക്കുന്ന വഴിപാടുമുണ്ട്‌. ഈ വഴിപാട്‌ നടത്തുമ്പോള്‍ നാളികേരം ഉടയുമെങ്കില്‍ അഭീഷ്‌ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്‌ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാം. നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ്‌ സത്യമായുമാണ്‌ വേദാന്തം വിഭാവനചെയ്യുന്നത്‌. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നതുപോലെയാണ്‌.

വേണാടിന്റെ തലസ്ഥാനമായ പത്മനാഭപുരത്തുവച്ച്‌ രൂപംകൊണ്ട കരസേനയിലെ ഒരംഗത്തിന്‌ പുഴയില്‍ നിന്നും ഗണപതിയുടെ ഒരു വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ വിഗ്രഹം വച്ച്‌ ആരാധിച്ചുപോന്നു. അങ്ങനെ ഗണപതി അവരുടെ പരദേവതയായി മാറി. കരസേനയുടെ ആസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയപ്പോള്‍ പഴവങ്ങാടിയില്‍ പ്രതിഷ്‌ഠിച്ചുവെന്നാണ്‌ ഐതിഹ്യം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം. അപൂര്‍വ്വമായ ഈ ദിവ്യവിഗ്രഹം വലതുകാല്‍ മടക്കിവച്ചിരിക്കുന്ന രൂപത്തിലാണ്‌. കിഴക്കോട്ട്‌ ദര്‍ശനം, ശാസ്‌താവ്‌, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ്‌, എന്നീ ഉപദേവന്മാരുമുണ്ട്‌.യ പഴവങ്ങാടി ഗണപതിക്ക്‌ നാളികേരം പ്രധാനവഴിപാട്‌. പതിനായിരക്കണക്കിന്‌ നാളികേരമാണ്‌ ഇവിടെ ഉടയുന്നത്‌. മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്‌. ചിങ്ങത്തിലെ തിരുവോണത്തിനും കന്നിയിലെ ആയില്യത്തിനും കാര്‍ത്തികയ്‌ക്കും, തിരുവാതിരയ്‌ക്കും, മകരവിളക്കിനും, ശിവരാത്രിക്കും, പുഷ്‌പാഭിഷേകം പ്രത്യേക നിവേദ്യമായുണ്ട്‌. മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും പ്രത്യേകമായിട്ടുണ്ട്‌. മേടമാസത്തില്‍ ത്രിവേദലക്ഷാര്‍ച്ചനയും, സഹസ്രകലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്‌.

വിനായകചതുര്‍ത്ഥിയാണ്‌ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന്‌ ആനപ്പുറത്ത്‌ എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേക്കോട്ട വഴി പടിഞ്ഞാറേതെരുവിലൂടെ വടക്കേതെരുവുവഴി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്‌ത്‌ പഴവങ്ങാടി ക്ഷേത്രത്തിലെത്തിച്ചേരും. ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട്‌ വളരെ കെങ്കേമമായി വിനായകചതുര്‍ത്ഥി ആഘോഷിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നതായി പറയപ്പെടുന്നു.

ഇന്ത്യന്‍ സൈന്യവിഭാഗത്തിലെ മദ്രാസ്സ്‌ റജിമെന്റ്‌ നടത്തുന്ന ക്ഷേത്രമാണിത്‌. ക്ഷേത്രഭരണസമിതി സാമൂഹ്യസേവന രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഊളംപാറ മനോരോഗാശുപത്രിയില്‍ മൂന്നു വാര്‍ഡുകള്‍ പണിയുകയും അതില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. നല്ല മുറികളും കട്ടിലുകളും റ്റി.വി.ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ആധുനിക രീതിയിലുള്ള ഒരു ഹൈന്ദവഗ്രന്ഥശാലയും ക്ഷേത്രത്തിനോടനുബന്ധിച്ച്‌ സജ്ജീകരിച്ചിട്ടുണ്ട്‌. 

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies