തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാകണം. സ്‌കൂളുകള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കും. മേയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുന്നത്.
Discussion about this post