Tuesday, May 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരീക്ഷകള്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെ നടത്താന്‍ തീരുമാനമായി

by Punnyabhumi Desk
May 23, 2020, 04:46 pm IST
in കേരളം

തിരുവനന്തപുരം: എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ക്വാറന്റീനില്‍ കഴിയുന്നവരുള്ള വീടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ഇരിപ്പിടം നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ 14 ദിവസത്തെ ക്വാറന്റിനില്‍ കഴിയണം. ഇവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും.

പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. ഇതിനായി 5000 ഐ. ആര്‍. തെര്‍മോമീറ്ററുകള്‍ വാങ്ങും. വൈദ്യപരിശോധന വേണ്ടവര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകളില്‍ സൗകര്യം ഒരുക്കും. അധ്യാപകര്‍ ഗ്ളൗസ് ധരിക്കും. ഉത്തരക്കടലാസുകള്‍ ഏഴു ദിവസം പരീക്ഷാകേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിച്ച് ശുചിയായ ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ അണുവിമുക്തമാക്കും. സാനിറ്റൈസറുകളും സോപ്പും വിദ്യാലയങ്ങളില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് മാസ്‌ക്കും ആരോഗ്യ ചിട്ടകള്‍ സംബന്ധിച്ച വിവരങ്ങളും വീട്ടിലെത്തിക്കുന്നതിന് സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍. എസ്. എസ് വഴി മാസ്‌ക്ക് വിതരണം ചെയ്യും.

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10,920 കുട്ടികളാണ് അപേക്ഷ നല്‍കിയത്. 1866 എസ്. എസ്. എല്‍. സി വിദ്യാര്‍ത്ഥികളും 8835 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 219 വി. എച്ച്. എസ്്. സി വിദ്യാര്‍ത്ഥികളുമാണ് മാറ്റത്തിനായി അപേക്ഷിച്ചത്. ഗള്‍ഫിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലും ക്രമീകരണം നടത്തി. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാത്ത വിധം സേ പരീക്ഷയ്ക്കൊപ്പം റെഗുലര്‍ പരീക്ഷയും നടത്തും.

പരീക്ഷാ ഏകോപനത്തിനും സംശയദൂരീകരണത്തിനും പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലും ഉപഡയറക്ടര്‍ ഓഫീസുകളിലും 23 മുതല്‍ വാര്‍ റൂം പ്രവര്‍ത്തിക്കും. ജൂണ്‍ ഒന്നു മുതല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റെഗുലര്‍ ക്ളാസുകള്‍ ആരംഭിക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ളാസുകള്‍

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies