തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലാണ് – 19 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ 16 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും ആലപ്പുഴയില്‍ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കൊല്ലത്ത് 3 പേര്‍ക്കും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്നും 31 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
Discussion about this post