തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നു മാറ്റിവയ്ക്കപ്പെടുകയും ഇന്നലെ വീണ്ടും പുനരാരംഭിക്കുകയും ചെയ്ത എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യദിനം 99.91 ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. .ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റര്‍ ചെയ്ത 4,22,450 വിദ്യാര്‍ഥികളില്‍ 4,22,077 പേരാണ് പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകളും ഇന്നലെ ആരംഭിച്ചു. രാവിലെ നടന്ന വിഎച്ച്എസ്ഇ, പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 56,345 കുട്ടികളില്‍ 55,794 പേര്‍ പരീക്ഷ എഴുതി. ഈ വിഭാഗത്തില്‍ വിഭാഗത്തില്‍ 99.02 ശതമാനമാണ് പരീക്ഷയ്ക്ക് ഇരുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പ്, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പോലീസ്, കെഎസ്ആര്‍ടിസി, പിടിഎ, എസ്എംസി എന്നിവരുടെയെല്ലാം പൂര്‍ണ സഹകരണ ത്താല്‍ ആദ്യദിനത്തിലെ പരീക്ഷകള്‍ പരാതിയൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അവസരമൊരുക്കുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിലും അറിയിച്ചിട്ടുണ്ട്.
Discussion about this post