ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായാണ് വിമാനം മോസ്‌കോയിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം പൈലറ്റിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുള്ള ഫലം വന്നത്. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
Discussion about this post