തിരുവനന്തപുരം: ജൂണ്‍ എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കാവുന്ന ഇളവുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. ആള്‍ക്കൂട്ടം അനുവദിക്കില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും എല്ലാ മേഖലകളിലെയും ഇളവുകള്‍.
കെ.എസ്.ആര്‍.ടി.സി എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തുവാനും നിര്‍ത്തിവച്ച അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കുവാനും തീരുമാനമായി. ഒരു ജില്ലയില്‍ നിന്നു തൊട്ടടുത്ത രണ്ടു ജില്ലയിലേക്കാണ് സര്‍വീസ്. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുക. അതുകൊണ്ടു കൂട്ടിയ ബസ് ചാര്‍ജ് നിരക്കുകള്‍ ഇന്നു മുതല്‍ പിന്‍വലിക്കും. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇതു ബാധകമാണ്. ലോക്ക് ഡൗണിനു മുന്‍പുള്ള ബസ്ചാര്‍ജ് നിരക്കിലായിരിക്കും ഇന്നു മുതല്‍ ബസുകള്‍ സര്‍വീസ് നടത്തുക. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഇന്നു മുതല്‍ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍വീസ്. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. യാത്രക്കാര്‍ക്കു ബസിന്റെ വാതിലിനു സമീപം സാനിറ്റൈസര്‍ ലഭ്യമാക്കണം.
വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും എല്ലാ സീറ്റുകളിലും യാത്ര അനുവദിക്കുന്‌പോള്‍ ബസ് യാത്രക്കാര്‍ക്ക് മാത്രമായി ഈ സംവിധാനം വേണ്ട എന്ന നിലപാട് എടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കാര്‍, ഓട്ടോറിക്ഷ കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്നു പേര്‍ക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
വിദ്യാലയങ്ങള്‍ തുറക്കുന്നതു ജൂലൈയിലോ അതിനുശേഷമോ ആകുമെന്നും കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂലൈ വരെ തുടരുമെന്നു ഇതോടെ വ്യക്തമായി.
ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ കേന്ദ്ര മാനദണ്ഡ പ്രകാരം നിശ്ചയിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി മതമേലധികാരികളുമായി ച4ച്ച നടത്തും. മിക്കവാറും നാലിനായിരിക്കും മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടക്കുക. ഇതിലെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദിവസം എത്രത്തോളം വിവാഹം ആകാമെന്നത് ദേവസ്വം ബോര്‍ഡ് തീരുമാനിക്കും.
•സാധാരണ കല്യാണ മണ്ഡപങ്ങളിലും പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹം നടത്താം. എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
• സിനിമയുടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ച് അനുവദിക്കും. സ്റ്റുഡിയോയിലും വീടുകളില്‍ സെറ്റിട്ടും ഷൂട്ടിംഗ് ആകാം. ടെലിവിഷന്‍ ഇന്‍ഡോര്‍ ഷൂട്ടിംഗും അനുവദിക്കും. പരമാവധി 25 പേര്‍ മാത്രം.
• അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ സംസ്ഥാന പോര്ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പാസ് എടുക്കുകയും വേണം.
• അയല്‍ സംസ്ഥാനങ്ങളില്‍ വന്നു ജോലി ചെയ്തു തിരികെ പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് എത്തുന്നവ4ക്ക് പരമാവധി 10 ദിവസത്തെ പാസ് നല്‍കും.
• എട്ടിനു ശേഷം സ്വീകരിക്കേണ്ട ഇളവുകള്‍ കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ 30 വരെ പൂ4ണ ലോക്ക്ഡൗണ്‍ തുടരും.
ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതു കേന്ദ്ര നിര്‍ദേശ പ്രകാരമായിരിക്കും. എട്ടിനു ശേഷമാണ് തീരുമാനം നടപ്പാകുക.
വിമാനത്തിലും ട്രെയിനിലും കേരളത്തിലെത്തുന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങുമെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ മടക്ക ടിക്കറ്റ് ഹാജരാക്കേണ്ടി വരും.
Discussion about this post