തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരേ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് കേസ്. അധ്യാപികമാരുടെ ചിത്രങ്ങള്‍ വരെ മോശമായ വിധത്തില്‍ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നു കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടു. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.
Discussion about this post