ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളും 65 വയസിനു മുകളിലുള്ളവരും ഗര്‍ഭിണികളും പത്തു വയസില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരാധനാലയങ്ങളുടെ ഉള്ളില്‍ പ്രസാദങ്ങളോ വിശുദ്ധ ജലമോ വിതരണം ചെയ്യരുത്. പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തി നല്‍കുന്ന കാര്യത്തിലും ഇതു ബാധകമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
പൊതുവായ മറ്റു നിര്‍ദേശങ്ങള്‍
- വിഗ്രഹങ്ങളില്‍ തൊടാന്‍ അനുവദിക്കരുത്. മുഖാവരണം നിര്‍ബന്ധമായും അണിഞ്ഞിരിക്കണം.
- സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയിരിക്കണം. അതിനായി ആരാധനാലയങ്ങളുടെ കവാടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം.
- പൊതു ഇടങ്ങളില്‍ തുപ്പരുത്
- കഴിയുന്നതും ആളുകള്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണം.
- ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാതൊരുകാരണവശാലും ആരാധനാലയങ്ങളില്‍ വരരുത്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പാദരക്ഷകള്‍ അവരവരുടെ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണം.
- ആരാധനാലയങ്ങളില്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണം.
- ആരാധനാലയങ്ങളില്‍ സാമൂഹിക അകലം സംബന്ധിച്ച് അടയാളങ്ങള്‍ രേഖപ്പെടുത്തണം.
- ആരാധനാലയങ്ങളുടെ പരിസരത്തുള്ള കടകളിലും സാമൂഹിക അകലം ഉറപ്പു വരുത്തണം.
- അന്നദാനത്തിന് സാമൂഹിക അകലവും മറ്റു കര്‍ശന നിയന്ത്രണങ്ങളും പാലിക്കണം.
- ആരാധനാലയങ്ങളില്‍ കൃത്യസമയങ്ങളില്‍ മതിയായ ശുചീകരണം നടത്തണം.
- രോഗബാധയുള്ള ആരെങ്കിലും എത്തി എന്നു കണ്ടെത്തിയാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കണം.
Discussion about this post