സ്വാമി സത്യാനന്ദ സരസ്വതി
ആദ്യകാവ്യമായ രാമായണത്തിന് ജനഹൃദയങ്ങളില്‍ വേരൂന്നാന്‍ കഴിഞ്ഞ ഒരു മുഖവുരയുണ്ട്. അത് രാമചരിതത്തേയും രാമനാമത്തേയും ആസ്പദിച്ചുണ്ടായതാണ്. സര്‍വ്വാസേചകമായ മനുഷ്യധര്‍മ്മത്തിന്റെ പ്രഖ്യാപിതസിദ്ധാന്തമായി ഇന്നും ആ മഹദ്ഗ്രന്ഥം നിലകൊള്ളുന്നു. വ്യക്തിജീവിതത്തില്‍ തുടങ്ങി പ്രപഞ്ചത്തിന്റെ കാരണസ്വരൂപം വരെ വളര്‍ന്നെത്തുന്ന ഒരു സമഗ്രപഠനം മനുഷ്യന് കാഴ്ചവെച്ചത് രാമായണമാകുന്നു. ആ ഇതിഹാസത്തെ ആസ്പദിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഇതരഭാഷകളിലുണ്ടായിട്ടുണ്ട്. ആദികവിയായ വാല്മീകിയെത്തന്നെ രാമായണത്തില്‍ കഥാപാത്രമാക്കിക്കൊണ്ട് ഗ്രന്ഥരചന നടത്തിയിരിക്കുന്നു.
രാമന്റെ ജന്മകാലം ത്രേതായുഗത്തിലാണെന്നു പറയാന്‍ ശാസ്ത്രവികാരം അനുവദിക്കാത്ത ധാരാളം പേര്‍ ഇന്നുമുണ്ട്. ”ശാസ്ത്രഗര്‍ത്തങ്ങള്‍” എന്ന് വ്യാസമഹാമുനിയുടെ മഹാഗ്രന്ഥമായ അദ്ധ്യാത്മരാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാലപരിഗണനയ്ക്ക് വിധേയമായി ചിന്തിക്കുമ്പോള്‍ വേദേതിഹാസങ്ങളിലും പുരാണങ്ങളിലും പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്ന രാമചരിതം അഭിജ്ഞരെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുടെ മസ്തിഷ്‌ക്കത്തിലെ ഇരുളടഞ്ഞ കോണുകളില്‍ ചെന്നെത്താത്തത് രാമചരിതമഹിമയുടെ കോട്ടമായി കരുതേണ്ടതില്ല. ഗ്രന്ഥത്തിന്റെ കാലപരിഗണന വാല്മീകിയിലും നാരദനിലും ബ്രഹ്മാവിലും ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ചിന്തയ്ക്ക് വെളിച്ചം തികയാത്തതുകൊണ്ട് രാമായണത്തിന്റെ കാലപരിഗണനയെപ്പറ്റി ഇരുള്‍മൂടിയ പല അഭിപ്രായങ്ങള്‍ ഉണ്ടാകാതിരുന്നിട്ടില്ല. 3000, 4000, 5000 എന്നിങ്ങനെ രാമായണത്തിന്റെ പേരില്‍ അനുവദിച്ചിരിക്കുന്ന ചില ശാസ്ത്രപണ്ഡിതന്മാരുടെ സംവത്സരസങ്കല്പങ്ങളില്‍നിന്ന് ഇരുട്ടുമാറ്റാനുള്ള പല ശാസ്ത്രനിഗമനങ്ങളും ഈയടുത്തകാലത്ത് ലഭിച്ചിട്ടുണ്ടല്ലോ. സനാതനധര്‍മ്മസിദ്ധാന്തത്തിന് പഴക്കം കൂടിപ്പോയി എന്ന് സങ്കടപ്പെടുന്നവര്‍ക്ക് പുതുക്കെഴുത്തായിട്ടാണ് ഈ രേഖകള്‍ പുറത്തു വന്നിട്ടുള്ളത്. (Space images taken by NASA rveal amysterious ancient bridge in the Palk strait between India and SriLanka. The recently discovered bridge currently named as Adam’s Bridge made of chain of shols, c.18mi (30km) long.

The bridge’s unique curvature and composition by age reveals that it is man made. The legends as well as Archeological studies reveal that the first signs of human inhabitants in Lanka date back to the a primitve age, about 1,750,000 years ago and the bridge’s age also almost equivalent.
This informationis a crucial aspects for an insight into the mysterious legend called Ramayana which was supposed to have taken place in tredha yuga (more than 1,700,000 years ago).
In this epic, there is a mentioning about a bridge which was built between Rameshwar (India) and SriLankan coast under the supervision of a dynamic and invincible figure can Rama who is supposed to be the incarnation of the supreme.
This information may not be of much importance to the archeologists who are interested exploring the origins of man, but it is sure to open the spiritual gates of the people of world to have come to know an ancient history linked to the Indian mythology.
ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള കടലിടുക്കില്‍ ഒരു നിഗൂഢമായ പുരാതനപാലം നാസയെടുത്ത ശൂന്യാകാശചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ആഡംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇപ്പോള്‍ കണ്ടുപിടിച്ച ഈ പാലം സാധാരണപാറക്കല്ലുകളുടെ ഒരു ശൃംഖലകൊണ്ടാണ് പണിതീര്‍ത്തിരിക്കുന്നത്. ഇതിന് 30കിലോമീറ്റര്‍ നീളമുണ്ട്.
ഈ പാലത്തിന്റെ അത്യപൂര്‍വ്വ വളവുകളും കയറ്റിറക്കങ്ങളും ഇത് മനുഷ്യനിര്‍മ്മിതമാണെന്ന് വെളിപ്പെടുത്തുന്നു. ഐതിഹ്യങ്ങളും പുരാവസ്തുഗവേഷണ പഠനങ്ങളും ശ്രീലങ്കയിലെ ആദ്യത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ അതിപുരാതനകാലങ്ങളിലേക്ക് നീളുന്നുവെന്നും അത് ഏകദേശം 1,750,000 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയുണ്ടെന്നും, ഈ പാലത്തിന്റെ പഴക്കവും അത്രത്തോളം തന്നെയുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ത്രേതായുഗത്തില്‍ (1,700,000ത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്) നടന്നതായി കരുതപ്പെടുന്ന രാമായണം എന്ന അത്ഭുതകരമായ ഐതിഹ്യത്തിലേക്ക് ഉള്‍ക്കാഴ്ച്ച ലഭിക്കുന്നതിന് തക്കതായ ഒരു തെളിവാണ് ഇത്.
ഈശ്വരാവതാരമായ രാമന്‍ എന്ന അജയ്യനും ധീരനുമായ വ്യക്തിയുടെ മേല്‍നോട്ടത്തില്‍ ഭാരതത്തിലെ രാമേശ്വരത്തേയും ശ്രീലങ്കയേയും യോജിപ്പിച്ച് നിര്‍മ്മിച്ചിട്ടുള്ള ഒരു പാലത്തിനെപ്പറ്റി ഈ ഇതിഹാസത്തില്‍ പരാമര്‍ശമുണ്ട്.
പുരാവസ്തു ഗവേഷകര്‍ക്ക് ഈ അറിവുകൊണ്ട് വലിയ പ്രയോജനമില്ലായിരിക്കാം അവര്‍ മനുഷ്യന്റെ ഉത്ഭവം കണ്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഭാരതീയ പുരാണവുമായി ബന്ധപ്പെട്ട ഒരു പുരാതന ചരിത്രം ഉണ്ടെന്നറിയുന്ന ലോകജനതയുടെ ആദ്ധ്യാത്മിക കവാടം തുറക്കുവാന്‍ ഈ അറിവ് ഉതകുമെന്നത് നിസ്തര്‍ക്കമായ ഒരു വസ്തുത തന്നെയാണ്.
Discussion about this post