കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ വിചാരണ നടപടികള്‍ ഓഗസ്റ്റ് 11ലേക്ക് മാറ്റി. കോഴിക്കോട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. മുഖ്യപ്രതി ജോളി അടക്കം മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസാണ് ആദ്യം പരിഗണിക്കുന്നത്. സിലി 2016 ജനുവരി 11-നാണു മരിച്ചത്. ക്യാപ്സൂളില്‍ സയനൈഡ് നിറച്ചു നല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ രണ്ടും മൂന്നും കൂട്ടുപ്രതികള്‍. വടകര തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ബി.കെ.സിജുവായിരുന്നു കേസ് അന്വേഷിച്ചത്. ജനുവരി 17-നാണ് അന്വേഷണസംഘം 1,020 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post