തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങള്‍ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയന്‍ അറിയിച്ചു.
ലൈബ്രറിയുടെ പ്രവര്‍ത്തനം സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ ആയിരിക്കും. പുസ്തകങ്ങളുടെ പിഴസംഖ്യ ഈടാക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ലൈബ്രറി അംഗങ്ങള്‍ പുസ്തകങ്ങള്‍ തിരികെ നല്‍കുന്നതിന് കൂട്ടമായി ലൈബ്രറിയില്‍ വരുന്നത് ഒഴിവാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി ഡ്യൂട്ടി ലൈബ്രേറിയന്‍മാരെ ബന്ധപ്പെടുക. ഫോണ്‍: 9446511208, 9446520430.
Discussion about this post