തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പഠനത്തിനുള്ള വിക്ടേഴ്‌സ് ചാനലിലെ പഠന സമ്പ്രദായത്തില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട ക്ലാസുകള്‍ ആരംഭിക്കും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി കാണിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യതയുണ്ടായെന്നുമാണ് വിലയിരുത്തല്‍. അതേസമയം, ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ടു ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Discussion about this post