Thursday, November 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ഐ.ഡി.സിയും ഐസറുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

by Punnyabhumi Desk
Jun 13, 2020, 05:32 pm IST
in കേരളം

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് ഗവേഷണങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ കെഎസ്ഐഡിസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി (ഐഐസിആര്‍) ധാരണാപത്രത്തില്‍ ഒപ്പു വച്ചു.

കഴക്കൂട്ടത്ത് ലൈഫ് സയന്‍സ് പാര്‍ക്ക് രണ്ട് ഘട്ടമായാണ് പ്രവര്‍ത്തനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 75 ഏക്കര്‍ സ്ഥലത്തില്‍ 38 ഏക്കര്‍ വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കി കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ (123 ഏക്കര്‍) സ്ഥലം ഉള്ളതില്‍ 86 ഏക്കര്‍ ഏറ്റെടുത്തു. ഈ സ്ഥലം വിവിധ കമ്പനികള്‍ക്ക് കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ലൈഫ് സയന്‍സ് പാര്‍ക്കിലെ ഒന്നും, രണ്ടും ഘട്ടങ്ങളിലുള്ള സ്ഥലങ്ങളിലായി ലൈഫ് സയന്‍സ് മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ വരുമെന്ന്് പ്രതീക്ഷിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് ഗവേഷണത്തിനുള്ള മൃഗങ്ങളെ എത്തിച്ചു കൊടുക്കുകയോ, റിസര്‍ച്ചില്‍ ഗവേഷകരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് മുന്നോട്ട് പോകാനോ, ഐസെറിന്റെ സൗകര്യം ഉപയോഗിച്ച് ഗവേഷണം നടത്താനോ ആണ് ധാരണാപത്രം കൊണ്ട് ലക്ഷ്യമിടുന്നത്.

ഐസറിന്റെ തിരുവനന്തപുരം ക്യാമ്പസില്‍ 150,000 ചതു.അടി പ്രത്യേക രോഗാണുവിമുകത മൃഗങ്ങളെ സജ്ജീകരിക്കാനുള്ള പരീക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഒരേ സമയം ഏകദേശം 10000 മൃഗങ്ങളെ സൂക്ഷിക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉള്ള 12 മുറികള്‍ ആണ് ഉള്ളത്. ഈ സൗകര്യം ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിയ്ക്കും. ഈ മേഖലയില്‍ അന്തരാഷ്ട്ര പ്രശസ്തിയുള്ള ഗവേഷകരാണ് ഐസറില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുമായി സംയോജിപ്പിക്കാനും ഇവരുടെ കണ്‍സല്‍ട്ടന്‍സി സേവനം പ്രയോജനപ്പെടുത്താനും കമ്പനികള്‍ക്ക് ഇതിലൂടെ സാധിയ്ക്കും. .

കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഹരികിഷോര്‍ എസ്, ഐ.ഐസിആറിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ പ്രൊഫ. ജെ.എന്‍. നരസിംഹ മൂര്‍ത്തിയും ധാരണാപത്രം ഒപ്പിട്ടു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies