ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഇരു സേനകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.
കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ആന്ധ്ര വിജയവാഡ സ്വദേശിയായ ഇദ്ദേഹം 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണ്. 1975നു ശേഷം ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ സൈനികരുടെ മരണം ഇതാദ്യമായാണ്.
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും ശക്തമായ പടനീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും വിഷയത്തില്‍ അടിയന്തിര ചര്‍ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post