ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ നില ഗുരുതരാവസ്ഥയില്‍. നില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജെയിന് പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കും. സത്യേന്ദര്‍ ജെയിന് ശ്വാസതടസവും കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.
Discussion about this post