ഹൈദരാബാദ്: ഇന്ത്യാ-ചൈനാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഡാക്കിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് അദ്ദേഹം ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. എന്തു വിലകൊടുത്തും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയമാണ് സൈനികരുടെ ത്യാഗം പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാല്‍വനിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പു നല്‍കുന്നു. ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തെയും ചെറുക്കാന്‍ ഇന്ത്യന്‍സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ അതീവ ജാഗ്രതയോടെയാണ് സൈന്യം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതെന്നും വ്യോമസേനാ മേധാവി അറിയിച്ചു.
Discussion about this post