തിരുവനന്തപുരം: ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റില്‍ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. ഞാറ്റുവേല കലണ്ടര്‍, സുഭിക്ഷകേരളം ബ്രോഷര്‍, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
ഞാറ്റുവേലയെ മുന്‍നിര്‍ത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്‌സറികളില്‍ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വില്‍ക്കുന്നു. എല്ലാ കൃഷിഭവന്‍ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്.
മേയര്‍ കെ.ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post