മുംബൈ/ബാംഗ്ലൂര്‍: മുംബൈ സ്‌ഫോടനക്കേസില്‍ മലയാളിയായ കെ.പി. ഷബീറിനെ ചുറ്റിപ്പറ്റി മഹാരാഷ്ട്ര ഭീകരവിരുദ്ധസേനഅന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ മുജാഹിദീന്റെ നിഴല്‍സംഘടനയായ ജമിയത്തുല്‍ അന്‍സാറുല്‍ മുസ്‌ലിമീന്‍ (ജിയാം) എന്ന സംഘടനയുടെ മുഖ്യ ആസൂത്രകനാണ് കണ്ണൂര്‍ സ്വദേശിയായ ഷബീറെന്നാണ് സൂചന. മുംബൈ സ്‌ഫോടനപരമ്പര ജിയാം സംഘടന വഴിയാണ് നടപ്പാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.ജിയാം എന്ന സംഘടനയെക്കുറിച്ച് എ.ടി.എസ്. കേരളത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ മേഖലകളിലാണ് പ്രധാനമായും അന്വേഷണം.
മഹാരാഷ്ട്ര എ.ടി.എസ്. അന്വേഷിക്കുന്ന കെ.പി. ബഷീര്‍ കോയമ്പത്തൂര്‍ പ്രസ്സ്‌ക്ലബ് സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി ചേര്‍ന്ന് ചില സ്‌ഫോടനക്കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൂക്കടശ്ശേരി റഹീം കൊലപാതകക്കേസില്‍ പ്രതിയായ ഷബീര്‍ ഗള്‍ഫ് രാജ്യത്തിരുന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാന്വേഷണ സംഘം വ്യക്തമാക്കി. അബ്ദുന്നാസര്‍ മഅദനി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് ഷബീര്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസില്‍ പങ്ക് ആരോപിച്ചിരുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നും സംശയിക്കുന്നു. ഗള്‍ഫിലിരുന്ന് ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഷബീര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വിദേശയാത്രകള്‍ നടത്തിയിരുന്നത്ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. കേരളത്തില്‍ ഭീകരവാദത്തിന്റെ ചുക്കാന്‍പിടിക്കുന്ന സംഘടനകളെല്ലാം നിരീക്ഷണത്തിലാണ്.
Discussion about this post