ന്യൂഡല്‍ഹി: ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിച്ചു.
നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കും. പരാതിയുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്നീട ഇംപ്രൂവ്‌മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ രണ്ട് അവസരങ്ങളാണ് സിബിഎസ്ഇ നല്‍കും. കഴിഞ്ഞ മൂന്ന് പരീക്ഷകളുടൈ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ നിശ്ചയിക്കുന്ന മാര്‍ക്ക് സ്വീകരിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ മാര്‍ക്കിനായി ഇംപ്രൂവ്‌മെന്റിന് ശ്രമിക്കുകയോ ചെയ്യാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എന്ന് നടക്കുമെന്ന് കൃത്യമായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിട്ടില്ല. 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ സൗകര്യം. 10-ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുമെന്ന് സി.ബി.എസ്.ഇ പറഞ്ഞു. അന്തിമ വിധി നാളെ പുറപ്പെടുവിക്കും.
Discussion about this post