തിരുവനന്തപുരം: പ്രത്യേക ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കുത് വരെ സംസ്ഥാനത്തെ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളും സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെയും ട്യൂട്ടോറിയലുകളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ നിര്‍ദേശിച്ചു.
കോവിഡ്-19 – ന്റെ സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും പകരം ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പാക്കി വരികയുമാണ്. ഓണ്‍ലൈന്‍ പഠന രീതിയിലൂടെയല്ലാതെ കുട്ടികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇരുത്തി പഠിപ്പിക്കുന്നത് രോഗ വ്യാപനത്തിനും അതു വഴി കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാകുന്നതിനും കാരണമായി തീരാവുന്നതാണ്. അതുകൊണ്ട് ട്യൂട്ടോറിയല്‍ സ്ഥാപനമോ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമോ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
Discussion about this post