ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേര്‍ രോഗമുക്തി നേടി. കൊറോണ ബാധ മൂലം രാജ്യത്ത് ഇതുവരെ 16,475 പേര്‍ മരിച്ചു.
19,459 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. 380 പേര്‍ മരിച്ചു.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,64,626 പേര്‍ക്കാണ് അവിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര്‍ രോഗമുക്തി നേടി. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.
ഡല്‍ഹിയില്‍ ഇതുവരെ 83,077 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 52,607 പേര്‍ രോഗമുക്തി നേടി. 2,623 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 82,275 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 45,537 പേര്‍ രോഗമുക്തി നേടി. 1,079 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
Discussion about this post