തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. നിലവില്‍ ഈ മാസം 30 വരെയാണ് നിയന്ത്രണം. നാളത്തെ ബോര്‍ഡ് യോഗം എത്ര നാള്‍ നിയന്ത്രണം വേണമെന്ന് തീരുമാനിക്കും. നിത്യപൂജയും ആചാരചടങ്ങുകള്‍ മുടക്കമില്ലെന്നും ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു.
സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം ഉണ്ടാവില്ല.













