മുംബൈ: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി മുംബൈയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍(ഓപ്പറേഷന്‍സ്) പ്രണയ അശോക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറുംമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ പതിനഞ്ചു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ആളുകള്‍ കൂട്ടം കൂടുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഒറ്റയ്ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുവാദമുള്ളു. ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധകമാണ്. അവശ്യസേവനങ്ങള്‍ക്കും ആശുപത്രി സേവനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
Discussion about this post