തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. അനിതരസാധാരണമായ അച്ചടക്കവും ചിട്ടയായ അധ്യാപനവുമാണ് കുട്ടികളുടെ മികച്ച വിജയത്തിനു പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ആര്‍.ശ്രീരേഖ പുണ്യഭൂമിയോട് പറഞ്ഞു. അലന്‍.എസ്.അനില്‍ പൂര്‍ണ്ണമായും A+ ഗ്രേഡ് കരസ്ഥമാക്കി, മറ്റുള്ളവര്‍ 80 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം കൊല്ലങ്ങളായി തുടര്‍ച്ചയായി നൂറുമേനി വിജയം കൊയ്യുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്.
Discussion about this post