Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

by Punnyabhumi Desk
Jul 6, 2020, 07:32 am IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വസതിയിലിരുന്ന് ജോലിചെയ്യും.

തിരുവനന്തപുരത്ത് ഞായറാഴ്ചകോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാലുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം നഗര പരിധിയില്‍ പൊതുഗതാഗതം ഉണ്ടാവില്ല. ഒരു പ്രദേശത്ത് ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഒരു കട മാത്രം തുറക്കും. എന്നാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളുംപ്രവര്‍ത്തിക്കും. കോടതികളും പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും.ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത്.

ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും തുറക്കുന്ന കടകിളല്‍ പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതി ഇല്ലെന്നും അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിച്ചു നല്‍കുമെന്നും ഡിജിപി അറിയിച്ചു. . പോലീസ് സേവനത്തിനായി ഫോണ്‍നമ്പര്‍ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നവര്‍ സത്യവാങ്മൂലം കാണിക്കണമെന്നും ഡിജിപി അറിയിച്ചു.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡികോണം, ഞാണ്ടൂര്‍ക്കോണം, കിണവൂര്‍, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കല്‍ കോളേജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാര്‍,കുറവന്‍കോണം, നന്തന്‍കോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, തുരുത്തുംമല, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, പി.ടി.പി.നഗര്‍, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകള്‍.
പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂര്‍, മുല്ലൂര്‍കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാന്‍കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപ്പള്ളിഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍,വഞ്ചിയൂര്‍, ശ്രീകണ്‌ഠേശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്,കരയ്ക്കകം,കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ എന്നീ മേഖലകളിലാണ് നിയന്ത്രണങ്ങളുണ്ടാവുക.

 

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies