തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് കസ്റ്റംസ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടുകയായിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോസിലെ മുഖ്യ ആസുത്രകയായ സ്വപ്ന സുരേഷിന്റെ പങ്കിനെ കുറിച്ച് വ്യക്തമായത്.
Discussion about this post