തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടാന്‍ പോകുന്നില്ല. കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ഡിഎഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരുവിധ സഹായവും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചിലര്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും എസ്ആര്‍പി വ്യക്തമാക്കി.
Discussion about this post