തിരുവനന്തപുരം: ജല അതോറിറ്റിയുടെ ഡിവിഷണല്‍, സബ് ഡിവിഷണല്‍ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ഡ്യൂ ഡ്രോപ്‌സ് എന്നപേരില്‍ 70 ലേറെ ഓഫീസുകളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ദിവസക്കൂലി നിയമനം, അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് വിജിലന്‍സ് സംഘം പ്രധാനമായും പരിശോധിച്ചത്. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന.
Discussion about this post