ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8,20,916 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു. 5,15,386 പേര്‍ രോഗമുക്തി നേടി.













