തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനു (കെഎസ്‌ഐഇ) കീഴിലെ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിനു കൈമാറി. ഇന്നലെയാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എത്തി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ ഏറ്റുവാങ്ങിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ സിസിടിവി യില്‍ ഉണ്ടാകുമെന്നാണു അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മുഴുനീള പ്രവര്‍ത്തനസജ്ജമായിരുന്ന 23 സിസിടിവി കാമറകള്‍ കാര്‍ഗോ കോംപ്ലക്‌സിലുണ്ട്. ഈ സിസിടിവി ദ്യശ്യങ്ങള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യമുണ്ടായിരുന്നതായാണ് വിവരം.
Discussion about this post