തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 181 പേര്‍ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരത്ത് 201 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍
181 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 പേര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകള്‍ പരിശോധിച്ചു. 8930 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4454 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 252302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 227 ആയി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5), കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂര്‍ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
Discussion about this post