ജയ്പുര്‍: സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്നാണ് നടപടി. സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്.
രാജ്ഭവനില്‍ എത്തി യോഗതീരുമാനം ഗവര്‍ണറെ അറിയിച്ച അശോക് ഗെലോട്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കു സമയം തേടുകയും ചെയ്തു. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെടുന്നത്.
Discussion about this post