ജയ്പുര്‍: രാജസ്ഥാനില്‍ അയോഗ്യത മുന്നറിയിപ്പ് നല്‍കി നിയമസഭ സ്പീക്കര്‍ നല്‍കിയ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി.പി. ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള എംഎല്‍എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള നോട്ടീസയച്ചത്.
നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹരിയാണയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് നിലവില്‍ സച്ചിന്‍ പൈലറ്റും അനുഭാവികളായ എംഎല്‍എമാരും.
Discussion about this post