തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചത്. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം. ക്രൈംബ്രാഞ്ചിലേക്ക് മാറുന്നതിന് മുമ്പ് ഹോം ക്വാറന്റൈനിലായിരുന്ന ഇവരുടെ സ്രവ പരിശോധനാഫലം പുറത്ത് വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇവരുമായി അടുത്തിടപഴകിയ പൊലീസുദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post