തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ 28വരെ നീട്ടി. തീരദേശങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
മെഡിക്കല്‍ ഷോപ്പുകള്‍ക്കു പ്രവര്‍ത്തിക്കാം. പലചരക്ക്, പാല്‍, ബേക്കറി, പച്ചക്കറികടകള്‍ക്ക് രാവിലെ 7 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. പുതിയ ഇളവുകളില്ല.
സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിനും ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, നോര്‍ക്ക തുടങ്ങിയ വകുപ്പുകള്‍ക്ക് അന്‍പതു ശതമാനം ജീവനക്കാര്‍ക്ക് ഓഫീസില്‍ എത്താം. ഏജീസ് ഓഫീസില്‍ 30 ശതമാനം ജീവനക്കാര്‍ക്കും വരാം.
Discussion about this post