തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്നയും കൂട്ടാളികളും 230കിലോഗ്രാം സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗപ്പെടുത്തി കടത്തിയ സ്വര്‍ണത്തിന് 112.3കോടിയോളം മൂല്യം വരും. ഇതില്‍ ഭൂരിഭാഗവും കേരളത്തിനു പുറത്താണ് വില്‍പ്പന നടത്തിയത്. കേസില്‍ ഇതുവരെ പിടിയിലായവരില്‍ 12 പേര്‍ക്ക് ഹവാല സംഘങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടന്നും കസ്റ്റംസിന് വിവരം ലഭിച്ചു.
കോണ്‍സുലേറ്റിന്റെ പേരിലുള്ള കാര്‍ഗോയില്‍ 2019 ജൂലായ് ഒമ്പത് മുതല്‍ 152കിലോഗ്രാം വരെ ഭാരമുള്ള ബാഗുകള്‍ അയച്ചിട്ടുണ്ട്. ഇതിലാണ് ഭക്ഷ്യവസ്തുക്കള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമൊപ്പംു സ്വര്‍ണം കടത്തിയത്. കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലെത്തിയിരുന്ന കാര്‍ഗോ
ഒന്നാംപ്രതി സരിത്താണ് 23 തവണയും ക്ലിയര്‍ ചെയ്തത്. ഇതിനായി കോണ്‍സുലേറ്റിന്റെ കത്തും നല്‍കി.
Discussion about this post