തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ (ബുധനാഴ്ച) 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 15,032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. 272 പേര്‍ ഇന്ന് രോഗമുക്തി നേടി. 20,847 സാംപിളുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം പരിശോധിച്ചത്.
വിദേശത്തു നിന്ന് വന്നവര്‍ – 87, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 109. ഇന്ന് ഒരാള്‍ മരിച്ചു. ഇടുക്കി സ്വദേശി നാരായണ(87)നാണ് മരിച്ചത്.
തിരുവനന്തപുരം 226, കൊല്ലം 133, എറണാകുളം 92, മലപ്പുറം 61, കണ്ണൂര്‍ 43, പാലക്കാട് 34, ആലപ്പുഴ 120,
കാസര്‍കോട് 101, പത്തനംതിട്ട 49, കോഴിക്കോട് 25, കോട്ടയം 51, തൃശൂര്‍ 56,
വയനാട് 4, ഇടുക്കി 43 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 13,
ആലപ്പുഴ 19, കോട്ടയം 12, ഇടുക്കി 1, എറണാകുളം 18, തൃശൂര്‍ 33, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43, പത്തനംതിട്ട 38.
1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്ന് 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8818 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 3,18,644 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്.
ഇപ്പോള്‍ ചികിത്സയിലുള്ള 8056 പേരില്‍ 53 പേര്‍ ഐസിയുവിലും ഒന്‍പതു പേര്‍ വെന്റിലേറ്ററിലുമാണ്.
കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകള്‍ക്കു പുറമേ 15,975 കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ തയാറാക്കിയിട്ടുണ്ട്. അവയില്‍ 4535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 397 ആയി.
Discussion about this post