കൊച്ചി: പ്രമുഖ ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താരങ്ങള്‍ക്കുള്ള വീടുകളിലും ഓഫീസുകളിലുമാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്.
ഒരേസമയം നടക്കുന്ന റെയ്ഡിന് ഏഴ് സംഘങ്ങളിലായി ആദായനികുതി വകുപ്പിലെ എണ്‍പതോളം ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. മാസങ്ങള്‍ക്കുമുമ്പുതന്നെ ഇരു താരങ്ങളുടെയും സാമ്പത്തിക ഇടപാടുകളും മറ്റും ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. ഉച്ചകഴിഞ്ഞുമാത്രമെ റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
Discussion about this post