തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. മലയോരപ്രദേശങ്ങളിലും മഴ കനക്കുകയാണ്. കോഴിക്കോട്ട് തൊട്ടില്‍പാലം പുഴ കരകവിഞ്ഞൊഴുകകയാണ്. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നേരത്തെ, സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരുന്നു. സായുധ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാടുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post